Drisya TV | Malayalam News

ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി

 Web Desk    30 Apr 2025

സര്‍ക്കാരിന്‌റെ ഭരണാനുമതിക്കു പിന്നാലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായുള്ള നടപടികള്‍ വേഗത്തിലായി. ചെറുവള്ളി എസ്റ്റേറ്റിന്‌റെ 916.2 ഹെക്ടര്‍ അടക്കം 1039.876 ഹെക്ടര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുപ്പ് പൂര്‍ത്തിയാക്കണം.

ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്തീര്‍ണ്ണം, വസ്തു ഉടമകളുടെ പേര്, വിലാസം എന്നിവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതേത്തുടര്‍ന്ന് പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും വസ്തു റീ സര്‍വേ നടത്തി രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ ഇനം തിരിച്ചു വേണം മൂല്യം നിശ്ചയിക്കാന്‍. അതനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഭൂ ഉടമകള്‍ക്ക് ലഭിക്കുക.

  • Share This Article
Drisya TV | Malayalam News