രാജ്യത്തെ സ്റ്റാര്‍ ഹോട്ടലുകളില്‍ ഏറിയപങ്കും കേരളത്തില്‍. രാജ്യത്താകെയുള്ള 2472 ഹോട്ടലുകള്‍ക്കാണ് ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ തുടങ്ങിയ റേറ്റിങ്ങുകള്‍ ഉള്ളത്. ഇതില്‍ 1121 എണ്ണവും കേരളത്തിലാണ്. ഡോ. വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്താണ് രാജ്യസഭയെ അറിയിച്ചതാണിത്.
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ 12 ശതമാനം കേരളത്തിലാണ്. ആകെയുള്ള 761 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 94 എണ്ണം കേരളത്തിലാണ്. 86 ഹോട്ടലുകളുള്ള മഹാരാഷ്‌ട്രയാണ് രണ്ടാമത്. 76 ഹോട്ടലുകളുമായി ഗുജറാത്ത് ആണ് മൂന്നാമത്. ആകെയുള്ള 705 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ 420 കേരളത്തിലാണ്, 59.57%. 1,006 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതില്‍ 607 ത്രീ സ്റ്റാര്‍ ഹോട്ടലുകളും കേരളത്തിലാണ്, 60.34%. ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി ആണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്.