ഇന്ത്യയിൽ ആദ്യത്തെ സോളാർ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുകയാണ് വെയ്വെ മൊബിലിറ്റി. മൂന്ന് വകഭേദങ്ങളിലാണ് കമ്പനി വാഹനം പുറത്തിറക്കുന്നത്. നോവ, സ്‌റ്റെല്ല, വേഗ. ബാറ്ററി റെന്റൽ പ്ലാൻ ഉപയോഗിച്ച് യഥാക്രമം 3.25 ലക്ഷം രൂപ, 3.99 ലക്ഷം രൂപ, 4.49 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ബാറ്ററി റെന്റൽ പ്ലാൻ ഇല്ലാതെ 3.99 ലക്ഷം രൂപ, 4.99 ലക്ഷം രൂപ, 5.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്‌ഷോറൂം വില.
'നോവ' മോഡലിൽ 9 കിലോ വാട്ട്, 'സ്‌റ്റെല്ല'യിൽ 12 കിലോവാട്ട്, 'വേഗ'യിൽ 18 കിലോവാട്ട് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നോവയും സ്‌റ്റെല്ലയും 16 പിഎസ് പവറും വേഗ 20 പിഎസ് പവറും പുറപ്പെടുവിക്കും. ഇവ മോഡൽ 250 കിലോ മീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. കമ്പനിയുടെ ബാറ്ററി പാക്ക് സബ്സ്‌ക്രൈബ് ചെയ്യുന്നവർക്ക് ഒരു കിലോ മീറ്ററിന് രണ്ട് രൂപ വച്ച് നൽകിയാൽ മതി. മേൽക്കൂരയിലെ സോളാർ പാനൽ സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യാൻ പ്രാപ്തമാക്കും. 70 കിലോ മീറ്റർ വേഗതയിൽ വരെ ഈ വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കും. 40 കിലോ മീറ്റർ വേഗത കൈവരിക്കാൻ അഞ്ച് സെക്കന്റ് മതിയാവും.