Drisya TV | Malayalam News

നീണ്ട ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു 

 Web Desk    30 Apr 2025

നീണ്ട ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങുന്നു. അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം. എല്ലാ വർഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സർക്കാർ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാർഡുകാർക്കും പ്രതിമാസം ഒരു ലിറ്റർ വീതം നൽകിയിരുന്നത് ചുരുക്കി മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകിയിരുന്നത്. എന്നാൽ ഇനി വെള്ള കാർഡുകാർക്കടക്കം എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം.

 മണ്ണെണ്ണയും പെട്രോളിയം ഉത്പന്നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി സൗകര്യം വേണമെന്ന റീജിയണൽ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് മൂലം ചെറുകിട ഗുഡ്‌സ് ക്യാരിയർ വാഹനങ്ങളും മണ്ണെണ്ണ ലോഡ് കയറ്റാൻ തയാറാവായിരുന്നില്ല,​ . ഭക്ഷ്യധാന്യങ്ങളും, പഞ്ചസാരയും സ്റ്റോക്കെത്തിക്കുന്നത് പോലെ മണ്ണെണ്ണയും വാതിൽപടിയായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.14​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​ഉ​പേ​ക്ഷി​ക്കു​ക​യും​ ​പ​ടി​പ​ടി​യാ​യി​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​നി​റു​ത്ത​ലാ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാണ് ​ ​ഇ​ത്ര​യും​ ​ മണ്ണെണ്ണ അ​നു​വ​ദി​ക്കപ്പെട്ടിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News