Drisya TV | Malayalam News

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

 Web Desk    30 Apr 2025

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News