Drisya TV | Malayalam News

നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

 Web Desk    23 Nov 2026

നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നേപ്പാളിന്റെ വികസനത്തിനായി 35കാരൻ ബലേന്ദ്ര ഷായുടെ വീക്ഷണത്തെയും നരേന്ദ്ര മോദി പ്രകീർത്തിച്ചു. നേപ്പാളിന്റെ പുതിയ തലമുറയുടെ പ്രതീക്ഷയും ആഗ്രഹങ്ങളുമാണ് ബലേന്ദ്ര ഷായ്ക്ക് തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയമെന്നും അദ്ദേഹം പറഞ്ഞു.

‘‘പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ബലേന്ദ്ര ഷായുടെ ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഐക്യരാഷ്ട്രസംഘടനയെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തെ ദീർഘവീക്ഷണവും കാഴ്ചപ്പാടുകളും നമുക്ക് വ്യക്തമായതാണ്. ഇന്ത്യയും നേപ്പാളും വെറും അയൽക്കാർ മാത്രമല്ല. ഇരുരാജ്യങ്ങളും ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പങ്കുവയ്ക്കുന്നു.സമാനമായ പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവയ്ക്കുന്ന ഇന്ത്യയും നേപ്പാളും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പരസ്പരം താങ്ങായിട്ടുണ്ട്. നേപ്പാൾ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നേപ്പാളിന്റെ പുനർനിർമാണത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിനായി 24,000 കോടി നേപ്പാളി രൂപയുടെ സഹായം ഇന്ത്യ നൽകും’’ – പ്രധാനമന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News