Drisya TV | Malayalam News

വൈദ്യുതി ലൈനിൻ്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

 Web Desk    15 Nov 2026

വൈദ്യുതി ലൈനിൻ്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്.വീടിന് സമീപത്തെ വയലിൽവെച്ചായിരുന്നു അപകടം. വയലിൽ മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സ്റ്റേ കമ്പിയുടെ ഒരു ഭാഗം ഹൈവോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന നിലയിൽ ആയിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ ഇടപെട്ടില്ലായെന്നുമാണ് നാട്ടുകാരുടെ ആരോപണം. ജുനൈദിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News