Drisya TV | Malayalam News

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്കു നേരെ വീണ്ടും ബോംബ് ഭീഷണി

 Web Desk    6 Nov 2026

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്കു നേരെ വീണ്ടും ബോംബ് ഭീഷണി. അമിതാഭ് ബച്ചന്റെ വസതിയായ ‘ജൽസ’യിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചെന്നും പരിശോധനന നടത്തിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ബോംബെ ഹൈക്കോടതി, മഹാലക്ഷ്മി റേസ്‌കോഴ്‌സ് എന്നിവിടങ്ങളിലേക്കും ഇതേ സന്ദേശം അയച്ചിരുന്നെന്നും പരിശോധനകളിൽ അവിടെയും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഒക്ടോബർ 23നും അമിതാഭ് ബച്ചന് സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഒക്ടോബർ 31ന് ഒരു സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഒക്ടോബർ 31നും നവംബർ 27നും ഇടയിൽ ബച്ചന്റെ ജുഹുവിലുള്ള വീട് ആക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മുംബൈ മേയർ റിതു താവ്‌ഡെ, ഡപ്യൂട്ടി മേയർ സഞ്ജയ് ഘാഡി എന്നിവർക്കും ഇതേ സന്ദേശം അയച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News