Drisya TV | Malayalam News

സംസ്ഥാന സർക്കാരിൻ്റെ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്

 Web Desk    1 Nov 2026

സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരി​ഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖൻ. ശാസ്‌ത്രം , തത്വചിന്ത മനശാസ്‌ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ.ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവൽ സാഹിത്യത്തിലും പ്രധാനിയാണ് മേതിൽ. സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടൽ എന്നിവയാണ് പ്രധാന നോവലുകൾ. ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ എന്നിവയാണ് കഥകൾ.

  • Share This Article
Drisya TV | Malayalam News