Drisya TV | Malayalam News

പത്മശ്രീ പുരസ്കാര ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ കാവലാളുമായ ചെറുവയൽ രാമൻ അന്തരിച്ചു

 Web Desk    14 Oct 2026

പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (തലക്കര ചെറിയ രാമൻ - 74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയയാൾ കൂടിയായിരുന്നു അദ്ദേഹം. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു ദിവസം മുൻപ് വയനാട്ടിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 'വയനാടിന്റെ നെല്ലച്‌ഛൻ' എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി മാനന്തവാടിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ 11 വരെ കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കൊടുമയിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

  • Share This Article
Drisya TV | Malayalam News