Drisya TV | Malayalam News

ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിൻവലിച്ചേക്കുമെന്ന് സൂചന

 Web Desk    4 Oct 2026

ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിൻവലിച്ചേക്കുമെന്ന് സൂചന. വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചു പങ്കുവെച്ച സന്ദേശം ഇവർ ഡിലീറ്റ് ചെയ്തു. ബിജെപി നേതൃത്വത്തിന്റെ ശക്തമായ അനുനയ നീക്കങ്ങളെ തുടർന്നാണ് തീരുമാനത്തിൽ മാറ്റമെന്നാണ് വിവരം. നഗരസഭസെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമർപ്പിക്കുന്നത് തടയാനാണ് ബിജെപി നേതൃത്വം നിലവിൽ ശ്രമിക്കുന്നത്. വിഷയത്തിൽ ആർ. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ മേയർക്ക് രാജി സമർപ്പിച്ചെങ്കിലും നഗരസഭസെക്രട്ടറിക്ക് രാജി കത്ത് നൽകിയിരുന്നില്ല. സെപ്റ്റംബർ 30-നാണ് താൻ സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി വി.വി. രാജേഷിന് കത്ത് നൽകിയതെന്നും, അതിന്റെ പകർപ്പ് തിങ്കളാഴ്‌ച ജില്ലാ കളക്ടർക്ക് നൽകുമെന്നും ശാസ്‌തമംഗലം വാർഡ് ഗ്രൂപ്പിൽ രാവിലെ 11.52-ഓടെയാണ് അവർ സന്ദേശമയച്ചത്.പ്രദേശവാസികൾ നൽകിയ പിന്തുണക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം.

  • Share This Article
Drisya TV | Malayalam News