Drisya TV | Malayalam News

ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

 Web Desk    7 Apr 2026

ഇൻഡിഗോയ്ക്കു പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതൽ 899 രൂപയാക്കി പരിഷ്കരിച്ചു. ആഭ്യന്തര സർവീസുകൾക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 8ന് രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ മാർച്ച് 10നാണ് എയർ ഇന്ത്യ സർചാർജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുൻപ് വീണ്ടും പരിഷ്കരിക്കുന്നത്. ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. രാജ്യാന്തര സർവീസുകൾക്കാണ് ഇന്ധന സർചാർജ് കുതിച്ചുയർന്നത്.

  • Share This Article
Drisya TV | Malayalam News