Drisya TV | Malayalam News

ഖമനേയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവം, ഇസ്രയേലിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പോസ്റ്റ്

 Web Desk    7 Mar 2026

ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത സായുധാക്രമണത്തിലാണ് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടത്. എന്നാൽ അതിനുശേഷവും ഖമനേയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവമാണ്. ഇസ്രയേൽ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിനുപകരമായി ഇസ്രയേൽ ഭരണകൂടത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു."സയണിസ്റ്റ് ഭരണം വലിയ തെറ്റ് ചെയ്തു, അതിന്റെ പ്രത്യാഘാതങ്ങൾ ഭരണകൂടത്തെ നിരാശപ്പെടുത്തും," പോസ്റ്റിൽ പറയുന്നു.

ഖമനേയിയുടെ മരണശേഷം അക്കൗണ്ട് ബയോ ഇസ്ലാമിക വിപ്ലവത്തിന്റെ രക്തസാക്ഷി നേതാവ് (The Martyred Leader of the Islamic Revolution) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിച്ച ഒരു വ്യക്തി നമ്മെ ആക്രമണശേഷിയുള്ള ആയുധങ്ങൾ പരിചയപ്പെടുത്തുന്നു", മരിച്ചതിനുശേഷമു ള്ള ഖമനേയിയെ ജീവിച്ചിരുന്നതിനേക്കാൾ കടുപ്പക്കാരനായി തോന്നുന്നു. മണ്ണിനടിയിലേക്ക് മടങ്ങിപ്പോകൂ!", തുടങ്ങിയ പരിഹാസ പ്രതികരണങ്ങൾ പോസ്റ്റിന് ലഭിച്ചു.

വെള്ളിയാഴ്ച ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇറാൻ അനുസരിക്കുകയും പുതിയ നേതൃത്വം സ്ഥാപിക്കുകയും ചെയ്ത‌ാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.

  • Share This Article
Drisya TV | Malayalam News