Drisya TV | Malayalam News

സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം

 Web Desk    3 Mar 2026

സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി.

റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.

  • Share This Article
Drisya TV | Malayalam News