കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം തോന്നുന്നതാണ് ഈ ബജറ്റ്. എയിംസിനെ കുറിച്ചാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സംസാരിച്ചത്. അതെങ്കിലും കിട്ടുമെന്ന് കരുതി. എയിംസുമില്ല അതിവേഗ റെയിൽ പാതയുമില്ല. കേരളത്തിന് വേണ്ടി പ്രഖ്യാപനങ്ങൾ ഇല്ലാത്തത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തെ പരിഹസിക്കുകയാണ്. കേന്ദ്രമന്ത്രിമാർ എന്തൊക്കെയാണ് കേരളത്തിൽ വന്ന് പറഞ്ഞത്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.