മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സിലായിരുന്നു.കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ തന്നെ നിന്ന വെള്ളത്തൂവൽ സ്‌റ്റീഫൻ പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കു മാറുകയായിരുന്നു. തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണു പ്രസ്ഥാനത്തിൽ സജീവമായത്.
1971-ൽ സ്റ്റീഫൻ അറസ്റ്റിലായി. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ ഈ സമയം പ്രതിയായിരുന്നു. പിന്നിട് കുറച്ചുകാലം സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെട്ടു.