Drisya TV | Malayalam News

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും 

 Web Desk    30 Jan 2026

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂര്‍ സ്വദേശി രാജനെ (56) 43 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വ്യക്തമാക്കി. 

നഗരത്തിലെ ഒരു ഹോസ്റ്റലില്‍ 2021 സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 15 നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു കുട്ടിയെ ശുചിമുറിയിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ ദിവസം ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടിരുന്നു. കുട്ടി പരിഭ്രമിച്ചു നില്‍ക്കുന്നതില്‍ സംശയം തോന്നി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

  • Share This Article
Drisya TV | Malayalam News