മദർ ഓഫ് ഓൾ ഡീൽസ് എന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി.ഇന്ത്യയിൽ നിന്ന് 27-അംഗ യൂറോപ്യൻ യൂണിയനിലെത്തുന്ന 99% ഉൽപന്നങ്ങളും അടുത്ത 10 വർഷത്തിനകം പൂർണമായും തീരുവരഹിതമാകും. അതായത്, നികുതിഭാരമില്ലാതെ 27 യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ഉൽപന്നങ്ങളെത്തും.
ഇത് കയറ്റുമതി രംഗത്തെ എതിരാളികൾക്കുമേൽ മേൽക്കൈ നേടാനും കൂടുതൽ ഓർഡറുകളും അതുവഴി വരുമാനവർധനയും നേടാനും ഇന്ത്യൻ കമ്പനികളെ സഹായിക്കും.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഡീൽ ഔദ്യോഗികമായി 2026 അവസാനത്തോടെ മാത്രമേ പ്രാബല്യത്തിൽ വരൂ. യൂറോപ്യൻ യൂണിയനിലെ 24 ഭാഷകളിലേക്ക് ഒരേസമയം ഡീൽ പരിഭാഷപ്പെടുത്തും. തുടർന്ന് യൂറോപ്യൻ കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിക്കണം. അതിനുശേഷമായിരിക്കും ഔദ്യോഗികമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാറിൽ ഒപ്പുവയ്ക്കുക. ഇതു 2026 അവസാനത്തോടെ മാത്രമേയുണ്ടാകൂ എന്നാണ് വിലയിരുത്തൽ.