എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിക്കും. നിലവിലെ കമ്മീഷണർ മഹിപാൽ യാധവ് അവധിയിലാണ്. നടപടിയുടെ ഭാഗമായാണ് അജിത് കുമാറിനെ പോലീസിൽ നിന്നും എക്സൈസ് കമ്മീഷണറായി നിമയിക്കുന്നതെന്നാണ് സൂചന.ശബരിമല ട്രാക്ടർ യാത്രയിൽ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. കാലുവേദനിച്ചതുകൊണ്ട് ട്രാക്ടറില്‍ കയറിയെന്നായിരുന്നു അജിത് കുമാർ വിശദീകരണം നൽകിയിരുന്നത്. ട്രാക്ടര്‍ യാത്ര നിയമലംഘനമാണെന്ന് ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും അജിത്കുമാറിന്‍റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര പാടില്ലെന്ന നിയമം സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പൊലീസുകാര്‍ക്കും ബാധകമാണ്. ആയതിനാൽ അജിത്കുമാറിന്‍റേത് നിയമലംഘനവും വീഴ്ചയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.