Drisya TV | Malayalam News

കോട്ടയത്ത് വള്ളം മറിഞ്ഞ് അപകടം, ഒരാളെ കാണാനില്ല

 Web Desk    28 Jul 2025

കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെയാണ് കാണാതായത്. ആള്‍ക്കായി സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുന്നു.

കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. 23 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവര്‍ അരൂർ പാണാവള്ളി സ്വദേശികൾ ആണ് . ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. 

കരയ്ക്ക് നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞിരിക്കുന്നത്. വള്ളം മറിഞ്ഞപ്പോള്‍ സുമേഷ് അഞ്ച് പേരെ രക്ഷപ്പെടുത്തി. അപ്പോഴേക്കും കുഴഞ്ഞുപോയിരുന്നു. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിട്ടുണ്ട്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

  • Share This Article
Drisya TV | Malayalam News