വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ മധുരവിതരണം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്.
ഷംനാദിന്റെ മധുരവിതരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഷംനാദിനെ യൂത്ത് കോണ്‍ഗ്രസ് തല്‍സ്ഥാനത്തുനിന്ന് നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. പാലോട് രവിക്കു പകരം കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തനാണ് ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.