എതിർ ലിംഗക്കാരുടെ ബാത്ത്റൂം ഉപയോഗിക്കുന്നത് ക്രമിനൽ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യമായിരുന്നു ഹോങ്കോങ്. ഈ നിയമം റദ്ദാക്കാനും, ട്രാൻസ് വ്യക്തികൾക്ക് അവരുടെ വ്യക്തിത്വത്തിനനുസരിച്ച് ബാത്ത്റൂം തിരഞ്ഞെടുക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്ന ആശയമാണ് പുതിയ തീരുമാനത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക് എത്തപ്പെടുന്നത്. ട്രാൻസ് വ്യക്തികളുടെ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ ഭരണഘടനയിലെ ഒരു ആർട്ടിക്കിളിന്റെ ചില നിയന്ത്രണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജഡ്‌ജി വ്യക്തമാക്കി.