Drisya TV | Malayalam News

വിപ്ലവനക്ഷത്രം വിഎസിന് യാത്രമൊഴിയേകി ആലപ്പുഴ

 Web Desk    23 Jul 2025

പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽനിന്ന് വിഎസിന്റെ മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാൻ ജനസാഗരം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വീട്ടിലെ പൊതുദർശനം പൂർത്തിയാക്കാനായത്. പാർട്ടി ഓഫീസിലെയും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നത്.

  • Share This Article
Drisya TV | Malayalam News