Drisya TV | Malayalam News

എല്‍പിഎസ്ടി നിയമനത്തില്‍ വീട്ടുവീഴ്ചയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍

 Web Desk    18 Nov 2026

എൽപിഎസ്ടി നിയമനത്തിൽ വീട്ടുവീഴ്ചയ്ക്ക് ഒരുങ്ങി സർക്കാർ. അധ്യാപക - വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കും. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിസഭായോഗം വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും. ചർച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സുമായി ഇനിയൊരു ചർച്ചയുടെ സാഹചര്യമില്ലെന്ന് രണ്ടാഴ്ച മുൻപ് പറഞ്ഞ വിദ്യാഭ്യാസമന്ത്രിയാണ് പിന്നീട് നിലപാട് മയപ്പെടുത്തിയത്. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണെന്നും ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമെന്നും വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ വ്യക്തമാക്കി.നിരാഹാരം തുടരുന്ന വളർമതിയുടെ ആരോഗ്യാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അനുനയനീക്കം.

  • Share This Article
Drisya TV | Malayalam News