Drisya TV | Malayalam News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ‌ ഡോക്ടർ അറസ്റ്റിൽ

 Web Desk    14 Nov 2026

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ‌ ഡോക്ടർ വിനു അറസ്റ്റിൽ. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെ ആയിരുന്നു ഇന്നലെ ഉച്ചയോടെ അതിക്രമം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് ഡെന്‍റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്നാണ് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു. സംഭവത്തിനു പിന്നാലെ യുവ ഡോക്ടർ സഹപ്രവർത്തകരോട് വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. യുവ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനു ശേഷം വിനു ഒളിവിൽ പോയിരുന്നു.

  • Share This Article
Drisya TV | Malayalam News