ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളിലൊന്നായ എൻവിഡിയയുടെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങൾ രാജിവെച്ച് സഹസ്ഥാപകൻ ജെൻസൻ ഹുവാങ്. രാജി ഉടൻതന്നെ പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചു. നിലവിലെ മറ്റ് ചുമതലകളിലും അവർ തുടരും.
വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് 63-കാരനായ ഹുവാങ് സ്ഥാനമൊഴിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതിൽ ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന സ്ത്രീയുമായുള്ള ബന്ധം വലിയ വിവാദമായിമാറി. ആരോപണങ്ങൾ കമ്പനിയുടെ നേതൃത്വത്തെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ചർച്ചകൾക്കും വഴിവെച്ചു. ജെൻസെൻ ഹുവാങിന്റെ കീഴുദ്യോഗസ്ഥയും എൻവിഡിയ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റുമായ കിംബർലി പവലുമായും ഹുവാങിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് പിന്നാലെയാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം.