ചേരാനല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ, മുഹമ്മദ് ഷിയാസ് എം.എൽ.എ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടു.
ജയബാലകൃഷ്ണണൻ്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാത്ത് നേരത്തെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ടെത്താതിരുന്നതെന്നാണ് വിശദീകരണം. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ എ.ഡി.ജി.പി പി. വിജയൻ കുടുംബത്തെ നേരിൽ കണ്ട് ആശങ്കകൾ കേട്ടിരുന്നു.ചേരാനല്ലൂർ വാഹനാപകടക്കേസ് നാളെ കോടതി പരിഗണിക്കും.