Drisya TV | Malayalam News

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം

 Web Desk    30 Oct 2026

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ ഒരംഗത്തിനാണ് ജോലിനൽകുക.ഇക്കാര്യത്തിൽ ഉടൻതന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

കഴിഞ്ഞ 25 വർഷത്തിനിടെ പഞ്ചായത്ത്-നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും അതിനുശേഷവും നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സർക്കാർ അപേക്ഷ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിക്കും. അർഹരായ കുടുംബങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങളെ സമീപിച്ച് അപേക്ഷനൽകണം. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ചശേഷം ജില്ലാ ഭരണകൂടം അവ പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി നൽകുന്നതിൽ തീരുമാനം കൈക്കൊള്ളുക.

  • Share This Article
Drisya TV | Malayalam News