Drisya TV | Malayalam News

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു

 Web Desk    28 Aug 2026

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്തു സെന്റ് ഭൂമിയുണ്ട്.രേഖകൾ പൊലീസ് പൊലീസ് പരിശോധിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് ദാമോദര മേനോൻ പറഞ്ഞതായും പൊലീസ് അറിയിച്ചു.

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള വ്യക്തിയെ കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്.

  • Share This Article
Drisya TV | Malayalam News