Drisya TV | Malayalam News

രാജ്യത്ത് ഇൻഡക്ഷൻ, ഇലക്ട്രിക് കുക്കറുകളുടെ ഉൽപാദനം കൂട്ടാൻ കേന്ദ്രസർക്കാർ

 Web Desk    4 Apr 2026

പാചക വാതക ഇറക്കുമതിയിൽ തടസം നേരിടുന്നതിനിടെ രാജ്യത്ത് ഇൻഡക്ഷൻ, ഇലക്ട്രിക് കുക്കറുകളുടെ ഉൽപാദനം കൂട്ടാൻ കേന്ദ്രസർക്കാർ. ഇറാൻ –യുഎസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ത്യയിൽ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപന കുത്തനെ കൂടിയിരുന്നു. പലയിടങ്ങളിലും ഇവയുടെ ലഭ്യതയിലും കുറവുണ്ട്. ഇതോടെ ഇത്തരം ഉപകരണങ്ങളുടെ ഉൽപാദനം കൂട്ടുന്നത് ചർച്ച ചെയ്യാൻ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഈ യോഗത്തിൽ പങ്കെടുത്തു. 

എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കുക്കിങ് ഉപകരണങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഇതിന് അനുസരിച്ചുള്ള ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യവുമല്ല. പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മതിയായ സ്റ്റോക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഇൻഡക്ഷൻ കുക്കറുകളുടെയും അവയിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളുടെയും ഉൽപാദനം കൂട്ടാനാണ് സർക്കാർ ആലോചിക്കുന്നത്.

കേന്ദ്ര സർക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം തദ്ദേശീയമായി ഇവയുടെ ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉൽപാദനം വർധിപ്പിക്കാൻ ബന്ധപ്പെട്ട കമ്പനികളോടും സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News