Drisya TV | Malayalam News

കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു

 Web Desk    4 Apr 2026

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്‌മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡെ (32), മകൻ ശ്രേയസ് (11), മകൾ സൃഷ്‌ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11:30ന് നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീണു.

സംഭവമറിഞ്ഞ ഉടൻ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു.

  • Share This Article
Drisya TV | Malayalam News