എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പേരില്‍ വ്യാജ ടിക്കറ്റ് വില്‍ക്കുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായിയുടെ മുന്‍നിര വിമാനകമ്പനിയായ എമിറേറ്റ്സ്. ഇത്തരം വ്യാജ പരസ്യങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവചരിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ അതേ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും എമിറേറ്റ്‌സ് പ്രസ്താവയിലൂടെ അറിയിച്ചു.