Drisya TV | Malayalam News

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം

 Web Desk    31 Jul 2025

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. എക്സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിവർഷം 70 കോടി മദ്യകുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേർപ്പെടുത്താനുള്ള തീരുമാനം.

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരിച്ചെടുക്കാൻ സംവിധാനവും ഏർപ്പെടുത്തും. മദ്യം വാങ്ങുമ്പോൾ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി കുപ്പി ബെവ്കോ ഔട്ട്ലറ്റ്ലെറ്റിൽ തിരികെ നൽകിയാൽ 20 രൂപ തിരിച്ച് നൽകുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇതിനെ നടപ്പിലാക്കുക. ക്ലീൻ കേരളം കമ്പനിയുമായി ചേർന്ന് ഇതിൻ് പൈലറ്റ് പദ്ധതി സെപ്റ്റംബറിൽ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ബെവ്കോ, ക്ലീൻ കേരളം കമ്പനി, എക്സൈസ്, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു.ഇതുപ്രകാരം വാങ്ങിയ ഔട്ട്ലെറ്റിൽ തന്നെ കുപ്പി തിരികെ ഏൽപ്പിച്ചാൽ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കു. ഭാവിയിൽ ഏത് ഔട്ട്ലറ്റ്ലെറ്റിൽ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാന പ്രകാരം കുപ്പിയിലെ സ്റ്റിക്കർ നഷ്ടപ്പെടാൻ പാടില്ല. എങ്കിൽ മാത്രമേ പണം തിരികെ ലഭിക്കു. സ്വകാര്യ സംരംഭകരെ ഉപയോഗിച്ചാകും ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ സംഭരിക്കുക.

  • Share This Article
Drisya TV | Malayalam News