Drisya TV | Malayalam News

രാജ്യത്തെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപ

 Web Desk    31 Jul 2025

രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപ! ഇത്തരം നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണുള്ളതെന്ന് ധനകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ച കണക്കുകൾ വ്യക്തമാക്കുന്നു.2025 ജൂൺ 30 വരെയുള്ള കണക്കെടുത്താൽ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 58,330.26 കോടി രൂപയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 29 ശതമാനം വിഹിതവും എസ്ബിഐയിലാണുള്ളത്.സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത 8,673.72 കോടി രൂപയാണുള്ളത്. ഇതിൽ 2,063.45 കോടി രൂപയുമായി ഐസിഐസിഐ ബാങ്കാണ് മുന്നിൽ. സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിൽ 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത പണവും കാലാവധി പൂർത്തിയായി 10 വർഷത്തിനകം ക്ലെയിം ചെയ്യപ്പെടാത്ത ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ള പണവുമാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാൽ റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് പണം മാറ്റും.

  • Share This Article
Drisya TV | Malayalam News