Drisya TV | Malayalam News

ധാക്കയിൽ ബംഗ്ലാദേശി എയർഫോഴ്സിൻ്റെ പരിശീലന വിമാനം സ്കൂ‌ൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണു 

 Web Desk    21 Jul 2025

ബംഗ്ലാദേശിൽ വിമാനം തകർന്ന് വീണു. ധാക്കയിലാണ് ബംഗ്ലാദേശി എയർഫോഴ്സിൻ്റെ പരിശീലന വിമാനം സ്കൂ‌ൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണത്. എഫ്-7 ബിജിഐ വിമാനമാണ് അപകടത്തിൽപ്പെട്ടത്.മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. അപകടം നടക്കുമ്പോൾ വിദ്യാർഥികൾ സ്കൂളിലുണ്ടായിരുന്നു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.അപകടത്തിൽപ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്കൂ‌ൾ കെട്ടിടത്തിൽനിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതും വ്യക്തമാണ്.

  • Share This Article
Drisya TV | Malayalam News