Drisya TV | Malayalam News

തിരുവനന്തപുരം കിഴക്കനേല എൽപി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

 Web Desk    18 Jul 2025

നാവായികുളം കിഴക്കനേല എൽപി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. 36 വിദ്യാർഥികൾ പരിയപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ബുധനാഴ്ച കുട്ടികൾക്ക് പ്രത്യേക ഭക്ഷണമായി ഫ്രൈഡ് റൈസും ചിക്കനും നൽകിയിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായതെന്നാണ് സംശയം. സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഭക്ഷ്യവിഷബാധ ഉണ്ടായ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്നും പ്രത്യേക ഭക്ഷണം നൽകിയ കാര്യം സ്കൂൾ അധികൃതർ മറച്ചുവച്ചതായും ആരോപണം ഉയർന്നു.

  • Share This Article
Drisya TV | Malayalam News