രാജസ്ഥാനിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഹിസാർ ട്രെയിനിന്റെ ഒരു കോച്ചിലൂടെ തീ വേഗത്തിൽ പടർന്നത്.തൊട്ടടുത്ത ട്രാക്കിലുള്ള റായലസീമ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ചിലേക്കും തീ പടർന്നു. തിരുപ്പതി-ഹിസാർ ട്രെയിനിൻ്റെ കമ്പാർട്ടുമെന്റുകൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചപ്പോൾ, റായലസീമ എക്സ്പ്രസിന്റെ ജനറേറ്റർ കോപ്പ് ഭാഗികമായി തകർന്നു.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ റെയിൽ അടിയന്തര നടപടി സ്വീകരിച്ചു. തിപ്പിടിത്തം നിയന്ത്രണ വിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.