വയസ്സ് 105, യോഗാസന രംഗത്ത് ആറര പതിറ്റാണ്ടിന്റെ അനുഭവം. ഉപേന്ദ്രൻ ആചാരി പ്രായത്തെ വെല്ലുന്ന യോഗാഭ്യാസിയാണ്.മുപ്പത്തിയഞ്ച് വയസ്സുമുതൽ യോഗ പരിശീലനം തുടങ്ങി. തലശ്ശേരി ഭാസ്കര ഗുരുക്കളുടെ ശിഷ്യനും മർമചികിത്സാ വിദഗ്‌ധനുമായ പറവൂത്തറ ചന്ദ്രൻ ആശാനാണ് ഇദ്ദേഹത്തിന്റെ യോഗ ഗുരു. ആയിരത്തിലധികം പേരെ ഇദ്ദേഹം യോഗ അഭ്യസിപ്പിച്ചിട്ടുണ്ട്.
ഇന്നും യോഗ പരിശീലനം തുടരുന്ന ഉപേന്ദ്രൻ ആചാരിയുടെ നേതൃത്വത്തിൽ ചെറായി പ്രദേശത്ത് രണ്ട് യോഗ പരിശീലന കേന്ദ്രങ്ങളുണ്ട്. ഭാര്യക്കും നാലു മക്കളോടുമൊപ്പം ചെറായിയിലാണ് താമസം. ‘യോഗ-ജീവിത ദർശനം' എന്ന പുസ്‌തകവും എഴുതിയിട്ടുണ്ട്.