Drisya TV | Malayalam News

മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തി

 Web Desk    18 Jun 2025

മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലായിരുന്നു കമ്പി കഷ്ണം. മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.അതേസമയം, സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാനൊരുങ്ങിയത്.

  • Share This Article
Drisya TV | Malayalam News