Drisya TV | Malayalam News

കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് ഗൂഡല്ലൂര്‍ വഴി പോകുന്ന വാഹനങ്ങള്‍ക്കും തിരികെയും ഇനി ഇ പാസ് ആവശ്യമില്ല

 Web Desk    29 Apr 2025

ഊട്ടി, കൂനൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാത്രമേ ഇനി ഇ പാസ് പരിശോധനയുള്ളൂ. പരിശോധന 5 സ്ഥലങ്ങളില്‍ മാത്രമാക്കി ചുരുക്കി. ദിവസേന 6000 വാഹനങ്ങള്‍ക്കും വാരാന്ത്യങ്ങളില്‍ 8000 വാഹനങ്ങള്‍ക്കും മാത്രമാണ് ജൂലൈ 30 വരെ ഇ പാസ് നല്‍കൂ. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് ഗൂഡല്ലൂര്‍ വഴി പോകുന്ന വാഹനങ്ങള്‍ക്കും തിരികെയും മേലില്‍ ഇ പാസ് ആവശ്യമില്ലാതാകും

മേട്ടുപാളയം -കോത്തഗിരി റോഡിലെ കുഞ്ചപ്പന, മേട്ടുപാളയും- കൂനൂര്‍ റോഡിലെ കല്ലാര്‍, കാരമട – മഞ്ചൂര്‍ റോഡിലെ ഗദ്ദ, മസിനഗുഡി , മേല്‍ ഗൂഡല്ലൂര്‍ എന്നിവിടങ്ങൡലാണ് ഇനി ഇ പാസ് പരിശോധന നടത്തുക. നാടുകാണി, പാട്ടവയല്‍, താളൂര്‍, കാക്കനല്ല തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ തീരുമാനം പ്രയോജനപ്പെടും.

  • Share This Article
Drisya TV | Malayalam News