Drisya TV | Malayalam News

ഭക്ഷണത്തില്‍ ആവശ്യത്തിന് പനീര്‍ വിളമ്പിയില്ല, വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

 Web Desk    29 Apr 2025

ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ കുപിതനായി മിനിബസ് ഡ്രൈവറായ ധർമേന്ദ്ര യാദവാണ് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്.സംഭവത്തിൽ ആറ് പേർക്ക് ഗുരുതര പരുക്കേറ്റു.

ധർമേന്ദ്രയുടെ വാഹനത്തിലാണ് അതിഥികൾ വിവാഹത്തിനെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ഇയാൾക്ക് ലഭിച്ചില്ല. ഇതോടെ യാദവ് പ്രകോപിതനായി മിനിബസ് വിവാഹ മണ്ഡപത്തിലെ അതിഥികൾക്കിടയിലേക്ക് ബസ് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ വരൻ്റെ പിതാവിനും മറ്റ് അഞ്ച് പേർക്കുമാണ് പരുക്കേറ്റത്. വധുവിന്റെ അമ്മാവനും പരുക്കുണ്ട്. ആറ് പേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ നടക്കാനിരുന്ന വിവാഹം ഞായറാഴ്ച പുലര്‍ച്ചെ നടത്തി.

  • Share This Article
Drisya TV | Malayalam News