Drisya TV | Malayalam News

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

 Web Desk    29 Apr 2025

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയ്ക്ക് നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സമീപത്തെ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോളായിരുന്നു യുവാവിനെ കരടി ആക്രമിച്ചത്. കൈയ്ക്കും തോളിനും പരിക്കേറ്റ ഗോപിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Share This Article
Drisya TV | Malayalam News