Drisya TV | Malayalam News

പാക്കിസ്ഥാന് മിസൈലുകൾ നൽകി ചൈന

 Web Desk    28 Apr 2025

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നൽകി ചൈന. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോർട്ട്.യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്ത‌ത്. പിഎൽ - 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.

പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120-190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.തുർക്കി വ്യോമസേനയുടെ 7 സി 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് ഇറക്കിയത്.

  • Share This Article
Drisya TV | Malayalam News