Drisya TV | Malayalam News

ഡൽഹിയിൽ തീപിടുത്തം :രണ്ടു കുട്ടികൾ മരിച്ചു

 Web Desk    27 Apr 2025

ഡൽഹിയിൽ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 

800 മുതൽ 1000 വരെ വീടുകൾ കത്തി നശിച്ചതായി ഡൽഹിയിലെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ‌അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പെട്രോളിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റു കുടിലിലേക്കു പടർന്നതായിരിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

  • Share This Article
Drisya TV | Malayalam News