Drisya TV | Malayalam News

സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങിമരിച്ചു

 Web Desk    26 Apr 2025

വയനാട് കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകൻ നിവിൻ റെഡ്ഡിയാണ് മരിച്ചത്. 

നിവിന്റെയും ഇരട്ട സഹോദരിയുടെയും ജന്മദിനം ആഘോഷിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു ഇവർ. ശനിയാഴ്ച രാവിലെ ഒൻപതരയോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ നീന്തൽക്കുളത്തിനുടത്തേയ്ക്കു പോകുകയും അബദ്ധത്തിൽ കുളത്തിൽ വീഴുകയുമായിരുന്നു എന്നാണ് വിവരം. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Share This Article
Drisya TV | Malayalam News