Drisya TV | Malayalam News

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇലോൺ മസ്ക്

 Web Desk    19 Apr 2025

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുന്നതിനായി കാത്തിരിക്കുന്നു’’ – മസ്ക് എക്സിൽ കുറിച്ചു.  

ഇന്നലെയാണ് മസ്കും മോദിയുമായി ഫോൺ സംഭാഷണം നടത്തിയത്. സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലയിലെ യുഎസ്–ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വർഷം ആദ്യം നടന്ന യുഎസ് സന്ദർശന വേളയിലും മോദി മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News