Drisya TV | Malayalam News

ഷൈൻ ടോം ചാക്കോയ്ക്കെക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്

 Web Desk    18 Apr 2025

ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വിൻ സിയുടെ പരാതിയിൽ തിങ്കളാഴ്‌ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.

അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻ സിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ തീരുമാനം. വിൻ സിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.

ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്‌ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഷൈനിനോട് അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം.

  • Share This Article
Drisya TV | Malayalam News