ഷാർജയിൽ രണ്ടിടങ്ങളിലായി ഉണ്ടായ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. അൽ നഹദയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
മലയാളികളടക്കം നിരവധി പ്രവാസികൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. സഹാറ സെന്ററിന്റെ എതിർവശത്തുള്ള ഫ്ളാറ്റിൽ രാവിലെ പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാർജ പോലീസ് അറിയിച്ചു. ഒട്ടേറെ അപ്പാർട്ട്മെന്റുകൾ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി.