Drisya TV | Malayalam News

ബുർഖ,  നിഖാബ്  എന്നിവയ്ക്ക്  നിരോധനമേർപ്പെടുത്താൻ ഇറ്റലി

 Web Desk    21 Sep 2026

ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്താനുള്ല നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി. സ്കൂ‌കൂളുകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതായി മെലോനി വ്യക്തമാക്കി.

സ്കൂളുകളിൽ ബുർഖ, നിഖാബ് എന്നിവ നിരോധിക്കുന്നതിനുള്ല നടപടി ഉടൻതന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മെലോനി പറഞ്ഞു. വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന നിർദേശവും സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പരിധി എത്രയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖം മറയ്ക്കാതെയാണ് നിങ്ങൾ സ്കൂളിൽ പോകേണ്ടത്.പാരമ്പര്യത്തിന്റെ പേരിൽ പെൺകുട്ടികൾ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിൽ ആർക്കും അവകാശമുണ്ടാകാൻ പാടില്ലെന്നും മെലോനി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News