Drisya TV | Malayalam News

മിന്നൽ പ്രളയമുണ്ടായി 9 ദിവസങ്ങൾക്ക് ശേഷം തുരങ്കത്തിൽ നിന്ന് 2 പേരെ ജീവനോടെ രക്ഷപ്പെടുത്തി

 Web Desk    4 Sep 2026

നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി 9 ദിവസങ്ങൾക്ക് ശേഷം ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് 2 പേരെ ജീവനോടെ രക്ഷപ്പെടുത്തി. മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹാർജൻ (45), ഫോർമാൻ സഞ്ജയ് ഷാ (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 12 ജലവൈദ്യുതി പദ്ധതികളിൽ നിന്നായി 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും, ഇതിൽ 500 ഓളം പേർ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.

തുരങ്കത്തിൽ 170 മീറ്റർ ഉള്ളിൽനിന്നാണ് ഷായെയും മഹാർജനെയും രക്ഷപ്പെടുത്തിയത്. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലാതിരുന്ന ഷായെ തലസ്ഥാനമായ കഠ്‌മണ്ഡുവിന് വടക്കു പടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയർലിഫ്റ്റ് ചെയ്തു‌. മഹാർജനെ തുരങ്കത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബോധമുണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ഡുവിലെ മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുരങ്കത്തിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്നു നടന്ന തിരച്ചിലിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

  • Share This Article
Drisya TV | Malayalam News